പി.ആര്‍. ഹരികുമാറിന്റെ കവിതകള്‍

Visit www.prharikumar.net/

Friday, September 15, 2006

കവിതയുടെ പാകം

ഒരിക്കലും
അഴിഞ്ഞുപോകാത്തവിധം
വാക്കുകളെ ബന്ധിക്കുവാന്‍
എന്തു ചെയ്യണം?
ആദ്യമായി
സ്വപ്നത്തിന്‍റെ പട്ടുനൂല്‍കൊണ്ട്‌
വാക്കുകളെ കൂട്ടിക്കെട്ടുക.
പിന്നെ-
വര്‍ത്തമാനത്തിന്‍റെ
കയ്പ്പുനീര്‍പ്പുഴയില്‍
അതിനെ കുളിപ്പിച്ചെടുക്കുക.
പിന്നെ-
ദര്‍ശനത്തിന്‍റെ വെളിച്ചം
കയറുന്ന മുറികളിലൊന്നില്‍
അതിനെ സൂക്ഷിച്ചുവയ്ക്കുക.
പിന്നെ-
ഏകാന്തതയുടെ
ഇടവേളകളിലൊന്നില്‍
ചൂടുള്ള കണ്ണീരുപ്പ്‌ തളിച്ച്‌
അതിനെ പുറത്തെടുക്കുക.

അപ്പോള്‍ കാണാം-
നക്ഷത്രം ചിരിക്കുന്ന
വാക്കിന്‍റെ നെറുകയില്‍
കാലത്തിന്‍റെ തിരനോട്ടം... !
ലോകത്തിന്‍റെ വഴിവെട്ടം... !!
()

2 Comments:

At 9:41 PM, Blogger ടി.പി.വിനോദ് said...

വളരെ നന്നായിരിക്കുന്നു മാഷേ കവിതകള്‍...
ഒന്നില്‍ പലത് എന്ന കവിത ഏറെ ഇഷ്ടമായി...

 
At 6:38 AM, Blogger Physel said...

മനോഹരം...

 

Post a Comment

<< Home